മംഗലാപുരം: നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ യാത്രക്കാരന് രക്ഷകാനായി ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം രാഘവൻ (കള്ളാർ ) ഹാസൻ സ്വദേശിയായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച്ച രാവിലെ 9. 30 ഓടെയായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ നേത്രാവതി എക്സ്‌പ്രസിൽ ആണ് ഹാസൻ സ്വദേശി ശശാങ്ക് ഗൗഡ ഓടിക്കയറാൻ ശ്രമിച്ചത്. മറ്റുള്ളവർ വിലക്കിയെങ്കിലും ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കയറുന്നതിനിടെ വീണ ശശാങ്ക് ട്രെയിനിനും പ്ലാറ്റ്ഫോമിലും ഇടയിലും പെട്ട് താഴേക്ക് വീഴുന്നതിനിടെ അടുത്തുണ്ടായിരുന്ന രാഘവൻ വലിച്ചുകയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ്റെ പെട്ടെന്നുള്ള ഇടപെടൽ കാലിൽ ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്. പിന്നീട് യുവാവ് അതേ ട്രെയിനിൽ യാത്ര പോയി.