നീലേശ്വരം:ജില്ലയിൽ സന്നദ്ധ സേവന സാമൂഹ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന നീലേശ്വരത്തെ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തിപത്രം. ജനമൈത്രി പോലീസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകുന്ന നേതൃത്വ സേവനങ്ങൾക്കാണ് ജില്ലാ പോലീസ് മേധാവി ഡി ശിൽപ രാധാകൃഷ്ണൻ നമ്പ്യാർക്ക് പ്രശസ്തിപത്രം നൽകിയത്. ലയൺസ് ക്ലബ്ബ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി, ഓയിസ്ക്ക ഇൻറർനാഷണൽ സൗത്ത് ഇന്ത്യൻ കമ്മിറ്റിയംഗം, സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം, കാരുണ്യ പാലിയേറ്റീവ് സൊസൈറ്റി, റെഡ് ക്രോസ് എന്നിവരെ ലൈഫ് അംഗം തേർവയൽ വെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ നമ്പ്യാർ വിജയ ബാങ്കിൻറെ റിട്ടയേഡ് സീനിയർ മാനേജരാണ്.