The Times of North

Breaking News!

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധമിരമ്പി

നീലേശ്വരം: കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ അവഗണനയ്‌ക്കെതിരെയും കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തോട് സ്വീകരിച്ച അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ എം നീലേശ്വരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺവെൻ്റ് ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കരുവക്കിൽ ദാമോദരൻ അധ്യക്ഷനായി. പി പി മുഹമ്മദ് റാഫി, കെ രാഘവൻ, പി മനോഹരൻ, പി വി സതീശൻ, കെ രഘു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.

കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബങ്കളത്ത് പ്രകടനം നടത്തി. കെ പ്രഭാകാരൻ ,പ്രൊഫ. വി കുട്ട്യൻ, പി നാരായണൻ ,എ വിധുബാല എന്നിവർ നേതൃത്വം നൽകി.

Read Previous

കെ എം ജോസ് എൻഡോവ്മെൻ്റ് രാജ് മോഹൻ നീലേശ്വരത്തിന്

Read Next

പനി ബാധിച്ച് യുവതി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!