The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

താൻ മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡെ; ലക്ഷ്യം ക്യാൻസർ ബോധവത്‌കരണം

താൻ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സെർവിക്കൽ ക്യാൻസർ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്.

‘ഞാൻ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെർവിക്കൽ ക്യാൻസർ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അർബദു രോഗങ്ങളെ പോലെയല്ല, സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തടയാവുന്നതാണ്. രോഗം നേരത്തെ തിരിച്ചറിയുന്നതിലൂടെയും വാക്സിനിലൂടെയും സെർവിക്കൽ കാൻസറിനെ ചെറുക്കാനാവും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പാണ്ഡെയുടെ വിശദീകരണം.

മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read Previous

താജ്മഹലിലെ ഉറൂസ് തടയണം; കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ

Read Next

‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്’; ചുള്ളിക്കാടിന്റെ പ്രതിഫല പ്രശ്നം പരിഹരിക്കുമെന്ന് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73