The Times of North

Breaking News!

ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.   ★  എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു

പെരുങ്കളിയാട്ടങ്ങൾ മനുഷ്യ സ്നേഹം ഊട്ടിയുറപ്പിക്കും: ആനക്കൈ ബാലകൃഷ്ണൻ

നീലേശ്വരം : നാടൊട്ടുക്കും പ്രത്യേകിച്ച് വടക്കേ മലബാറിൽ നടന്നുവരുന്ന പെരുങ്കളിയാട്ടങ്ങൾ
മനുഷ്യസ്നേഹവും മനുഷ്യബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും നല്ല ബന്ധങ്ങളാണ് ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതെന്നും കെ സി. സി. പി എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. പള്ളിക്കര ശ്രീ. കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

നമുക്ക് നമ്മൾതന്നെ മാർക്ക് ഇടേണ്ട കാലം സമാഗതമായിരിക്കുന്നു. ഓരോരുത്തരുടെയും ഹൃദയമാണ് ദേവാലയം എന്നും മനസ്സിലാണ് നന്മയുടെ പൂത്തിരികൾ വിടരേണ്ടതെന്നും ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു. പത്താംതരം വിദ്യാർത്ഥികൾ പോലും കലാപകാരികൾ ആകുന്ന പുതിയ കാലത്ത് ഇതിനെ പ്രതിരോധിക്കാൻ ശക്തമായ സാമൂഹികവൽക്കരണ പ്രക്രിയ അനിവാര്യമാണ്. വലിയ സാമൂഹിക കൂട്ടായ്മ രൂപപ്പെടുത്തുന്ന ക്ഷേത്രങ്ങൾ പെരുങ്കളിയാട്ടത്തിൻ്റെ തുടർപ്രവർത്തനങ്ങൾ എന്ന നിലയിൽ സാമൂഹികവൽക്കരണ പ്രക്രിയയിലും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു

Read Previous

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

Read Next

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73