The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

പറവകൾക്ക് തണ്ണീർകുടം ഒരുക്കി പയ്യന്നൂർ പോലീസ്

വേനൽചൂടില്‍ പക്ഷികള്‍ക്ക് ദാഹജല മൊരുക്കി പയ്യന്നൂരിൽ പോലീസ് സേന. ജനമൈത്രി പോലീസ് സംവിധാന കാലത്ത് കണ്ണൂരിൽപെരുമ നേടിയ ഡി.വൈ.എസ്.പി .എ ഉമേഷിൻ്റെ നേതൃത്വത്തിലാണ് പക്ഷികള്‍ക്ക് തണ്ണീർ കുടമൊരുക്കിയത്.

വേനല്‍ ചൂടില്‍ തെളിനീര്‍ തേടിവലയുന്ന പറവകള്‍ക്കും അണ്ണാരക്കണ്ണനും കുടി വെളളം ഒരുക്കുകയെന്നതാണ് തണ്ണീർ കുടം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി എ ഉമേഷ് പറഞ്ഞു.
പയ്യന്നൂർ ഡി.വൈ.എസ്.പി ഓഫീസിന് കീഴിലെ പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സ്ഥലങ്ങളിലായി മുപ്പതോളം മൺചട്ടികളാണ് തണ്ണീർകുടം പദ്ധതിക്കായി ഉപയോഗിക്കുന്നത്.

പയ്യന്നൂരിൽ പയ്യന്നൂർ പോലീസ് സ്റ്റേഷൻ, ഗാന്ധിസ്മൃതി മ്യൂസിയം, ഗാന്ധി പാർക്ക്, കണ്ടോത്ത് പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് തണ്ണീർകുടം ഇതിനകം സ്ഥാപിച്ചത്. സ്ഥാപനങ്ങളിലെയും മറ്റും പ്രതിനിധികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പയ്യന്നൂർ ഡി.വൈ.എസ്.പി എ ഉമേഷ് , പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ്ജ്, കൺട്രോൾ റൂം എസ്.എച്ച്.ഒ ജയൻ, എസ്.ഐ. എം.കെ. രഞ്ജിത്ത് , എസ്.ഐമാരായ സത്യൻ കെ, അനിൽകുമാർ, രാജിത്ത്, പ്രകാശൻ എന്നിവർ സംബന്ധിച്ചു.

Read Previous

സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായി

Read Next

പാനൂരിൽനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73