The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് ഉടമ രാഹുൽ ചക്രവാണിക്കും കൂട്ടർക്കും എതിരെ പയ്യന്നൂരിലും കേസ്

ഉയർന്ന പലിശ വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേര്‍സ് പ്രൊഡ്യൂസേര്‍സ് ലിമിറ്റഡ് കമ്പനി ഡയരക്ടർമാരായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, സെയില്‍സ് എക്‌സിക്യൂട്ടീവ് ജെസ്‌ന എന്നിവര്‍ക്കെതിരെ പയ്യന്നൂരിലും കേസ്.

പയ്യന്നൂര്‍ ബി.കെ.എം ജംഗ്ഷന് സമീപത്തെ വ്യാപാരി കവ്വായിയിലെ കെ.സുബൈറിൻ്റെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പണം നിക്ഷേപിച്ചാല്‍ മികച്ച പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനില്‍നിന്നും കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചുമുതല്‍ 4,02,500 രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. പിന്നീട് പലിശയോ പണമോ നല്‍കാതെ പരാതിക്കാരനെ വഞ്ചിച്ചതായുള്ള പരാതിയിലാണ് പയ്യന്നൂർപോലീസ് കേസെടുത്തത്.സ്ഥാപന മേധാവിയായ രാഹുൽചക്രപാണിക്കെതിരെ
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലൂടെ വഞ്ചന നടത്തിയതിന് നിരവധി കേസുകളാണ് ഇതിനകം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കണ്ണൂര്‍, കാസര്‍ഗോഡ്, സുല്‍ത്താന്‍ ബത്തേരി, ബദിയടുക്ക, ചന്തേര, രാജപുരം, പേരാവൂര്‍, കോട്ടയം, കണ്ണവം തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലാണ് ഇവര്‍ക്കെതിരെ നിരവധി വഞ്ചനാക്കേസുകള്‍ നിലവിലുള്ളത്.

മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് ആഗ്രോ കോ. ഓപ്പറേറ്റീവ് സൊസൈറ്റി, കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി, റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി തുടങ്ങിയ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനങ്ങളിലൂടെ കോടികളാണ് സംഘം ഇതിനകം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത്.

Read Previous

നാലര ലക്ഷം രൂപ വായ്പക്ക് 36 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടും ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

Read Next

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73