The Times of North

Breaking News!

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

രക്ഷിതാക്കൾക്ക് ആശങ്ക, ലൈംഗിക ആരോപണം നേരിട്ട സുജിത് കൊടക്കാടിന് ജോലിയിൽ വിലക്ക്

ലൈംഗിക ആരോപണം നേരിട്ട മുൻ ഡി വൈ എഫ് ഐ നേതാവ് സുജിത് കൊടക്കാടിന് ജോലിയിലും വിലക്ക്. അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്. യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി.

സിപിഐഎം ഏരിയാകമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയുമായ സുജിത് കൊടക്കാടിനെ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. നേരത്തെ സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി.

കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സമൂഹമാധ്യമത്തില്‍ യുവതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനാണ് സുജിത്ത്. പ്രത്യേകിച്ചും പുസ്തക നിരൂപണങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ഇയാള്‍ ചെയ്തിരുന്നത്.

Read Previous

മാലിന്യപ്ലാന്റിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ ഏൽപ്പിച്ച് നീലേശ്വരം നഗരസഭ ഹരിത കർമ്മ സേന മാതൃകയായി

Read Next

പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശത്തിന് സംഘാടകസമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73