The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു; വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സിപിഎം ബോംബുകൾ നിർമ്മിക്കുന്നതെന്ന് കെ സുധാകരൻ ചോദിക്കുന്നു. ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ലെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

 

Read Previous

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

Read Next

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73