The Times of North

Breaking News!

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ

“ഇനി കർക്കിട തെയ്യങ്ങളുടെ കാലം”

സന്തോഷ് ഒഴിഞ്ഞ വളപ്പ്

കള്ളക്കർകിടകത്തിൽ മാരികൾ, വ്യാധികൾ ധാരാളമായി നമ്മുടെ ഭവനങ്ങളിലെത്തും അപ്പോൾ നമ്മെ മഴയുടെ ആധിക്യകാലത്ത് കരുതലോടെ കാത്തു കൊള്ളാൻ ഇളപ്പമുള്ള ദൈവങ്ങൾ വരും ഗ്രാമവഴികളിലൂടെ വയലോരത്തുകൂടെ ഹൈന്ദവ ഭവനങ്ങളിൽ ഈ പഞ്ഞ മാസത്തിൽ എത്തുന്ന കുഞ്ഞി തെയ്യമാണ് ആടിവേടനും കർക്കിട പോതിയുമൊക്കെ മലയ, വണ്ണാൻ സമുദായക്കാരാണ് താവഴിയായി കുഞ്ഞി തെയ്യങ്ങളുമായി മൂർത്ത സാക്ഷ്യങ്ങളായി വീടുകളിൽ എത്തുന്നത്. ഇത് ഇന്നും പതിവ് തെറ്റാത്ത നയന മനോഹരമായ ഒരു ഗ്രാമീണ കാഴ്ചയാണ്. തലമുറകളായി ഇങ്ങനെ ഗ്യഹ സന്ദർശനം നടത്തുന്ന തെയ്യക്കാർക്ക് വീടുകളിൽ നിന്ന് അരിയും നെല്ലും പണവും നൽകാറുണ്ട്. നമ്മുടെ വിശ്വാസങ്ങളുടെ ചിതലെഴുതിയ ഓർമ്മകളുടെ തീരത്ത് ഓണത്താറും ആടിവേടനും കർക്കിട പോതിയുമൊക്കെ പഴങ്കഥയല്ല. വർത്തമാനകാലത്തും വെയിൽ തിന്നുന്ന പകലിലും മഴ തോരുന്ന ദിനങ്ങളിലും സ്വപ്ന ഭംഗങ്ങൾക്ക് മുകളിൽ പുത്തൻ പ്രതീക്ഷകൾ തീർത്ത് തിരുമുറ്റങ്ങളിൽ അനുവാദം വാങ്ങി തെയ്യങ്ങൾ ആടുന്നു എവിടെയാണ് സാധാരണമനുഷ്യനിൽ ശാന്തി തീരം എന്ന വലിയ ചേർത്തുപിടിക്കലിൽ കലയും ഉപജീവനവും വിശ്വാസവ്യം ചേർന്ന് പണ്ടെങ്ങോ തലമുറകൾ തീർത്ത ചില ആചാരങ്ങൾ യന്ത്രവൽകൃത യുഗത്തിലും വലിയ കോട്ടമോ മാറ്റമോ ഇല്ലാതെ സാന്ത്വനവചസ്സുകളാകുന്നു നൊമ്പരപ്പാടുകളും കർക്കിടത്തിലെ സർവ്വദുരിതങ്ങൾക്കും മുകളിൽ പ്രത്യാശകളുടെ ദൈവത്താറുകൾ നമ്മെ തേടി വരുന്നു ‘ഹൃദയപത്മതീർത്ഥങ്ങളിൽ സോദരത്വേന എന്ന പോലെ എല്ലാവരാലും ‘ഇഷ്ടപ്പെടുന്ന കർക്കിട തെയ്യങ്ങൾ ജീവിതത്തിൻ്റെ മനോഹരമായ ചില പൊരുളുകളാണ് വയലുകളും കുന്നും വരമ്പും പറമ്പും കയറി വരുന്ന കുഞ്ഞി തെയ്യങ്ങൾ ജീവിതത്തിന് പഞ്ഞ മാസത്തിലും ആമോദത്തിൻ്റെ മേളപ്പദം ഒരുക്കുന്നു എല്ലാവരും പക്ഷാന്തരമില്ലാതെ സമഭാവനയോടെ അനുഗ്രഹിക്കുന്ന ശൈവമൂർത്തികളായി ചെമ്പട്ടിലും ചിലങ്കയിലും ഒഴുകുന്ന സൗന്ദര്യമായി തുടരുന്നു. വീടുകളിൽ പുതിയ തുറസ്സുകൾ തുറക്കുന്ന ഭ്രമണ പാതകളിൽ കലയും പാരമ്പര്യവും വിശ്വാസവും ഇഴപിരിയാതെ കർക്കിട തെയ്യങ്ങളിൽ നിറയുന്നു ജന്മപരമ്പരകളിലൂടെ തലമുറകളെ സാന്ത്വനിപ്പിക്കുന്ന ദൈവിക സൗന്ദര്യങ്ങളാണ് ഈ ഗ്രാമതെയ്യങ്ങൾ

Read Previous

നീലേശ്വരം സഹകരണ ബാങ്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

Read Next

ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!