The Times of North

Breaking News!

മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ   ★  വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ സ്നേഹത്തിന്റെ പൊതിച്ചോർവിതരണത്തിന് ഏഴ് വർഷം

ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ

കരിന്തളം:ന്യൂസ് @ വാട്സ്ആപ്പ് കൂട്ടായ്മ കാലിച്ചാമരം സംഘടിപ്പിച്ച ഉത്തരമേഖല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അനുഗ്രഹ എർത്ത് മൂവീസ് കാലിച്ചാമരം , ഫ്രണ്ട്സ് പരപ്പച്ചാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ മനോജ് നഗർ കീക്കാനം ഒന്നും ജെ കെ ഫ്രണ്ട്സ് കുറ്റിക്കോൽ രണ്ടാം സ്ഥാനവും നേടി.മത്സരത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും,ചികിത്സാസഹായ വിതരണവും സപ്ലിമെൻറ് പ്രകാശനവും നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് നിർവഹിച്ചു . ടി സഹദേവൻ അധ്യക്ഷത വഹിച്ചു ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം അച്യുത മാസ്റ്റർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു വനിതാ ടീമിനുള്ള ട്രോഫി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം വി രതീഷും പുരുഷ ടീമിനുള്ള ട്രോഫി നീലേശ്വരം എസ് ഐ കെ വി രതീശനും വിതരണം ചെയ്തു.സി കെ സതീശൻ സ്വാഗതം പറഞ്ഞു

Read Previous

പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…

Read Next

വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73