The Times of North

Breaking News!

വെടിക്കെട്ട് അപകടം, വ്യാജ പ്രചരണം   ★  വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്   ★  ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു

പട്ടേനയിൽ ഉത്തരമേഖല പുരുഷ-വനിതാ വടംവലി മത്സരം

ജീവകാരുണ്യ പ്രവർത്തന രംഗത്ത് സക്രീയ സാന്നിധ്യമായ ആശ്വാസ് പട്ടേന ഫെബ്രുവരി മൂന്നിന് ഉത്തരമേഖല പുരുഷ-വനിത വടംവലി മത്സരം സംഘടിപ്പിക്കും. കണ്ണൂർ-കാസർകോട് ജില്ലകളിലെ 10 വനിത ടീമുകളും 25 പുരഷ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം ഏഴിന് എം.രാജഗോപാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ദേശീയ കായിക താരം കെ.സി.ഗിരീശൻ സംബന്ധിക്കും. നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലേയും പഴയകാല കായികതാരങ്ങളെ ചടങ്ങിൽ ആദരിക്കും. പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും നടക്കും.
പത്രസമ്മേളനത്തിൽ ഡോ.വി.സുരേഷ്, ജയറാം നീലേശ്വരം, ജിതിൽ മോഹനൻ, ഇ.കെ.സുനിൽ, ബിന്ദു മരങ്ങാട്, കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.

Read Previous

മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Read Next

റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73