
പ്രഭാകരന്‍ കാഞ്ഞങ്ങാട്
നാട്ടുചരിത്രത്തിന്റെ താളുകളില്‍ ആരോരുമറിയാതെ അര്‍ഹമായ ഇടം പിടിക്കാതെ പോയ കല്‍തൊട്ടികള്‍ നമുക്ക് ഗ്രാമീണജിവിതത്തിന്റെ ആരും പറയാത്ത കഥകള്‍ പറഞ്ഞു തരും. നാം ഗ്രാമീണ ജീവിതത്തെ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. അവര്‍ ദിനവും യാത്ര ചെയ്യുന്ന വഴികളില്‍ ആ ശേഷിപ്പുകള്‍ കുറച്ചെങ്കിലും ബാക്കി നില്‍പ്പുണ്ട്. പഴയ ചുമടുതാങ്ങികള്‍, ഏത്താംകൊട്ടകള്‍, കല്‍തൊട്ടികള്‍ ഇങ്ങിനെ പലതും.ഇതില്‍ ഏറെ പ്രധാനമാണ് കന്നുകാലികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ദാഹജലം പകര്‍ന്നു നല്‍കിയ കല്‍തൊട്ടികള്‍. ചെങ്കല്‍ പാറകള്‍ കല്ലുളികൊണ്ട് കൊത്തിവെടിപ്പാക്കി നിര്‍മ്മിച്ചവയാണ് ഇതെല്ലാം. വൃത്താകൃതിയിലും ചതുരത്തിലും ഇവ കൊത്തിയെടുത്തിട്ടുണ്ട്. യേശുദേവന്റെ ിതിഹാസത്തില്‍ കല്‍തൊട്ടികള്‍ വീഞ്ഞുകൊണ്ടു നിരഞ്ഞുവെന്നും പഴയകാലത്തെ കല്‍തൊട്ടികളില്‍ സാമ്പാറും കാളനും തയ്യാറാക്കി സൂക്ഷിക്കുന്ന വലിയ കല്‍തൊട്ടികളുടെ കഥകളും നമ്മുടെ ചുറ്റുപാടുകളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ജീല്ലയിലെ വേലാശ്വരം, ചെറുവത്തൂര്‍ ഇഡു, പ്രദേശങ്ങിലും കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേറി തുളുച്ചേറി കണ്ണോത്ത് തറവാട്ടിലും കല്‍തൊട്ടികള്‍ ഉണ്ട്. ചെറുവത്തൂര്‍് ഇഡുവിന് സമീപത്തെ കല്‍തൊട്ടികള്‍ ദേശീയ പാതക്കാര്‍ കൊണ്ടുപോയി.ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് വലിയൊരു സൈന്യമുണ്ടായിരുന്നു. സ്തുതി പാടാന്‍ അനേകം സ്തുതിപാഠകരുമുണ്ടായിരുന്നു.. അങ്ങനെയിരിക്കെ മറ്റൊരു രാജ്യത്തെ രാജാവിന് ഈ രാജാവിന്റെ രാജ്യം പിടിച്ചടക്കാനൊരു മോഹം തോന്നി ഇങ്ങിനെ കഥകള്‍ ഒരുപാട് കഥകള്‍ നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പറയുന്നവരെല്ലാം ഗ്രാമചരിത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ഗ്രാമീണ ചരിത്രങ്ങള്‍ ഇപ്പോഴും ആസ്ഥാന ചരിത്രകാരന്‍മാരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്ത് തന്നെയാണ്.