The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം പ്രവർത്തന വഴിയിൽ 25 വർഷം പിന്നിട്ടുന്നു.

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ് ഗ്രന്ഥാലയമാണിത്. ഒരു വർഷം നീളുന്ന പരിപാടികളാണ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുക. ആഘോഷ പരിപാടികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടേന ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന വിളംബര ഘോഷയാത്രയോടെ തുടങ്ങും. അഞ്ച് മണിക്ക് പാട്ട് വീട് അവതരിപ്പിക്കുന്ന ഗീതം സംഗീതം പരിപാടി. ആറ് മണിക്ക് പട്ടേന ശ്രീധർമശാസ്താ സംഗീത വിദ്യാലയം കാവ്യാലാപനം നടത്തും. 6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രഭാഷകൻ എം.ജെ. ശ്രീചിത്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ ആദ്യകാല വായന പ്രവർത്തകരെ ആദരിക്കും; മറ്റ് പ്രതിഭകളെ അനുമോദിക്കും. ജനശക്തി വായനശാല പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ കവർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പ്രകാശനം ചെയ്യും. ജനശക്‌തി ഗ്രന്ഥാലയം പ്രസിഡന്റ് ഇ.കെ. സുനിൽ കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീഗണേഷ് നന്ദിയും പറയും. സാംസ്കാരിക സമ്മേളനത്തിന് ശേഷം കല കാങ്കോൽ അവതരിപ്പിക്കുന്ന ഉറുമാല് കെട്ടിയ ചൈത്രമാസം എന്ന നാടകം അരങ്ങേറും.

Read Previous

നിയമനം

Read Next

ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73