
നീലേശ്വരം : പുതുവർഷം പുതുവായനയുടെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി. സുഭാഷ് ചന്ദ്രന്റെ ‘എംടിത്തം ‘ എന്ന പുസ്തകം ഡോ പി വി കൃഷ്ണകുമാർ പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് കെ സി മാനവർമ രാജ അധ്യക്ഷത വഹിച്ചു. ഡോ പി രാജൻ, ഇ കെ സുനിൽകുമാർ, എം മധുസൂദനൻ, കെ ആനന്ദവല്ലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.