The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമായാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.

Read Previous

ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

Read Next

ഇന്നത്തെ കോൺഗ്രസുകാരൻ നാളെ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല’, പരിഹസിച്ച് പിണറായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73