The Times of North

Breaking News!

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു   ★  കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

ദേശീയ പാത വികസനം: ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ സാധ്യതാപഠനം നടത്തും; ജില്ലാ കളക്ടര്‍

ദേശീയ പാത വികസനത്തെ തുടർന്ന് ജില്ലയിൽ രൂപപ്പെടുന്ന പുതിയ അവസരങ്ങളുടെ സാധ്യതാപഠനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ‘നമ്മുടെ കാസറഗോഡ്’ ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി റവന്യൂ വകുപ്പ്, എന്‍.എച്ച്.എ.ഐ, നിര്‍മ്മാണ കമ്പനികള്‍, ജില്ലാ വ്യവസായ കേന്ദ്രം, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. ഈ വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.

ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ വ്യവസായ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു

ഇലക്ട്രിക് വെഹിക്കിള്‍ പ്ലാന്റ് ജില്ലയില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

വിദ്യാനഗര്‍ അസാപ് മുതല്‍ കോര്‍ട്ട് കോംപ്ലക്‌സ് വരെയുള്ള പാതയോരത്ത് ‘ഫുഡ് സ്ട്രീറ്റ്’എന്ന പദ്ധതി സ്ഥാപിക്കുന്നതിന് കാസര്‍കോട് നഗരസഭ, ദേശീയ പാത അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. മഞ്ചേശ്വരം ഉള്‍പ്പെടെ ജില്ലയിലെ വിവിധ മേഖലകളില്‍ കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സാധ്യത യോഗം വിലയിരുത്തി.

യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, ഡെപ്യൂട്ടി ജനറൽ മാനേജര്‍ ആര്‍.രേഖ, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മന്‍ എ.കെ ശ്യാം പ്രസാദ്, ജനറല്‍ കണ്‍വീനര്‍ എം.എന്‍ പ്രസാദ്, ട്രഷറര്‍ ജലീല്‍ മുഹമ്മദ്, അബ്ദുല്‍ഖാദര്‍, മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിവിധ വിഷയങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

Read Previous

മഞ്ചേശ്വരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

Read Next

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!