
നീലേശ്വരം:പകുതി വിലക്ക് സ്കൂട്ടിയും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ അനന്തകുമാറും കോഡിനേറ്റർ അനന്തകൃഷ്ണനും മോനാച്ച സോഷ്യോ എക്കണോമിക് സൊസൈറ്റി ചെയർമാൻ മോനാച്ച രാമകൃഷ്ണൻ നിന്നും തട്ടിയെടുത്തത് 41 ലക്ഷം രൂപ. സംഭവത്തിൽ രാമകൃഷ്ണന്റെ പരാതി പ്രകാരം നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ തൊടുപുഴ ചൂരക്കുളങ്ങര ആനന്ദകൃഷ്ണൻ, കോഡിനേറ്റർ അനന്തകുമാർ എന്നിവർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.പകുതി വിലക്ക് 39 സ്കൂട്ടിയും 67 ലാപ്ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്ത് 40 ലക്ഷത്തി 95,000 രൂപ 3 തവണകളാണ് പ്രതികൾ രാമകൃഷ്ണൻ നിന്നും തട്ടിയെടുത്തത്.