The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

ഡോ. എം.എ. മുംതാസിൻ്റെ പുസ്തകം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും.

കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും , കവയത്രിയും, എഴുത്തുകാരിയുമായ ഡോ. എം.എ. മുംതാസിൻ്റെ അഞ്ചാമത്തെ പുസ്തകമായ “ഹൈമെനോകലിസ് ” തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രകാശനം ചെയ്യും
കാസർകോട് റൈറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് ഫെബ്രുവരി പതിനഞ്ചിന് ഉച്ചക്ക് 2 മണിക്കാണ് പരിപാടി. ചടങ്ങിൽ എം.എൽ.എ. എൻ എ . നെല്ലിക്കുന്ന് സംബന്ധിക്കുന്നു.
ഓർമ്മയുടെ തീരങ്ങളിൽ, മിഴി എന്നീ കവിതാ സമാഹാരങ്ങളും, ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ എന്ന യാത്രാവിവരണ പുസ്തകവും , ഗുൽമോഹറിൻ ചാരെ എന്ന ഓർമ്മക്കുറിപ്പും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രശസ്ത എഴുത്തുകാരൻ അസീം താന്നിമൂടാണ് അവതാരിക എഴുതിയത്
ഹൈമനോകലിസ് എന്ന ഈ യാത്രാവിവരണ പുസ്തകം അറേബ്യൻ നാടുകളായ ദുബൈ , അബുദാബി, ഫുജൈറ, മക്ക, മദീന, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ സാമൂഹ്യവും, സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലങ്ങളെ കുറിച്ച് എഴുതിയതാണ്.
കാസർകോടെ സാംസ്ക്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ഡോ. എം.എ മുംതാസിന് സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്ക്കാരങ്ങൾ നേടിയതോടൊപ്പം
സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ഈ വർഷത്തെ ഗുരുശ്രേഷ്ഠാ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

Read Previous

എ.കെ.എസ്.ടി.യു ബാനർ ജാഥ പ്രയാണം ആരംഭിച്ചു

Read Next

ഐ. നിമ്മിക്ക് ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73