The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കും

ഏപ്രില്‍ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ കഠിനമായ ചൂടിന്റെ സാഹചര്യത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഏപ്രില്‍ 25,26 തീയ്യതികളില്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും.

അടിയന്തിര വൈദ്യസഹായം ഉറപ്പ് നല്‍കി ഏപ്രില്‍ 25, 26 തീയ്യതികളില്‍ എല്ലാ വിതരണ കേന്ദ്രങ്ങളിലും മുഴുവന്‍ സമയവും മെഡിക്കല്‍ ടീം സേവനം ലഭ്യമാക്കും. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും മെഡിക്കല്‍ കിറ്റുകള്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും നല്‍കും. ഹീറ്റ് സ്‌ട്രോക്ക് പോലുള്ള താപനില വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ എന്തൊക്കെ ചെയ്യാം എന്തൊക്കെ അരുത് എന്ന് പറയുന്ന ഹാന്‍ഡ് ഔട്ടും സന്ദേശങ്ങളും വിതരണ കേന്ദ്രങ്ങളില്‍ നല്‍കും. അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. സെക്ടറല്‍ ഓഫീസര്‍മാരും മെഡിക്കല്‍ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.

വെല്ലുവിളി നിറഞ്ഞ കാലാവസ്ഥകള്‍ക്കിടയിലും സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പിന് പോളിംഗ് ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Read Previous

ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകള്‍ മാറ്റിവെച്ചു

Read Next

പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷന് ചുമതല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73