The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

പൊലിമയില്ലാത്ത മഴപ്പൊലിമ.. വെസ്റ്റ് എളേരിപഞ്ചായത്ത് മഴപ്പൊലിമ വിവാദത്തിൽ….

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ‌യും കു‌ടുംബശ്രീ സി ഡി എസ് ന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച്ച പുങ്ങംചാൽ കളരിഭഗവതി ക്ഷേത്രനെൽ പ്പാടത്ത് നടത്തിയ മഴപ്പൊലിമ വിവാദമാകുന്നു…

പൊതുജനങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിനു രൂപപിരിച്ചെടുത്ത് നടത്തിയ പൊലിമ കുറഞ്ഞ മഴപ്പൊലിമമയിൽ വൻ അഴിമതി ഉണ്ടെന്നാണ്‌ ആരോപണം.

25 വർഷക്കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തി കൃഷിയിലേക്ക് തിരിഞ്ഞ മൂന്ന് പേർ ഒരുക്കിയ നെൽ പ്പാടത്ത് യാതൊരു വിധ സാമ്പത്തിക ചിലവുമില്ലാതെയാണ് പഞ്ചായത്ത് ഇത്തവണ മഴപ്പൊലിമ നടത്തിയത് എന്നും ഇതിന്റെ പേരിൽ വ്യാപകമായ തോതിൽ പണപ്പിരിവ് നടത്തി എന്നുമാണ് ആരോപണം..

നിരവധി കർഷകർ ഉള്ള പുങ്ങംചാലിൽ ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന മഴപ്പൊലിമ കാര്‍ഷികോത്സവം സംഘടിപ്പിച്ചപ്പോൾ ആരെയും പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ ക്ഷണിച്ചില്ല എന്നപരാതിയും ഉണ്ട്.

മുൻ വർഷങ്ങളിൽ വെസ്റ്റ് എളേരിപഞ്ചായത്ത് സംഘടിപ്പിച്ച മഴപ്പൊലിമയ്ക്ക് വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. രണ്ട് തവണ കമ്മാടത്തും കഴിഞ്ഞ തവണ പുങ്ങം ചാലിലും മഴപ്പൊലിമനടന്നപ്പോൾ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. അടക്കമുള്ളവർ പങ്കെടുത്തിരുന്നു.ഇത്തവണ മഴപ്പൊലിമ നടത്തിയപ്പോൾ പഞ്ചായത്ത് ജീവനക്കാരും ചുരുക്കം ചില മെമ്പർമാരും മാത്രമാണ് പങ്കെടുത്തത്.

നാട്ടിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയോ വ്യാപാരി വ്യവസായി ഓട്ടോ ടാക്സി പ്രതിനിധികളെയോ പഞ്ചായത്ത് ക്ഷണിച്ചില്ല. നാടിന്റെ ഉത്സവമാക്കി മാറ്റുന്ന മഴപ്പൊലിമ പൊലിമ കുറച്ച് നടത്തുന്നതിൽ വിജോയിപ്പ് രേഖപ്പെടുത്തി കൊണ്ട് പ്രതിപക്ഷമെമ്പർ മാർ ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് കാര്യങ്ങൾ ഏകപഷീയമായി തീരുമാനിക്കുന്നത് എന്നും പ്രസിഡന്റ് വെറും ഡമ്മിയാണെന്നും പ്രതിപക്ഷഅഗം പറഞ്ഞു.

മുൻ വർഷങ്ങളിൽ മഴപ്പൊലിമനടക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു ഉച്ചഭക്ഷണം ഉൾപ്പെടെ ഉള്ളവതയ്യാറാക്കിയിരുന്നത് എന്നും ഇത്തവണ മറ്റൊരു ഏജൻസിക്ക് ഭക്ഷണകരാർ നൽകുകയുമായിരുന്നു വെന്നും ഇതിലും വൻ സാമ്പത്തികതട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നും ആരോപണമുണ്ട്.

പുങ്ങംചാൽ കളരിഭഗവതി ക്ഷേത്ര നെൽ വയലിൽ നടന്ന മഴപ്പൊലിമ പ്രസിഡന്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ വി വി രാജീവന്‍, പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശ്രീമതി സൗദാമിനി വിജയന്‍
സെക്രട്ടറി പങ്കജാക്ഷന്‍ സി കെ, മെമ്പര്‍മാരായ കെ.കെ തങ്കച്ചന്‍, ഇ.ടി ജോസ്, ശാന്തികൃപ,ജയിംസ് ടി എ, പ്രമോദ് എന്‍ വി ,സി.പി സുരേശന്‍, ബിന്ദു മുരളീധരന്‍, ലിജിന എന്‍ വി, എന്നിവര്‍ പ്രസംഗിച്ചു.

Read Previous

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ അന്തരിച്ചു

Read Next

മഞ്ചേശ്വരത്ത് വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!