The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

മധ്യപ്രദേശ് പടക്കനിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; മരണം 11, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

മധ്യപ്രദേശ് ഹർദ ജില്ലയിലെ പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 60 ഓളം പേർക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ ഫാക്ടറി പരിസരത്തുണ്ടായിരുന്നതായി റിപ്പോർട്ട്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശക്തമായ സ്ഫോടനമാണ് പടക്ക ഫാക്ടറിയിൽ ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം സിയോനി മാൾവ പ്രദേശത്തം വരെ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ‘രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെയും വിളിച്ചിട്ടുണ്ട്’-ജില്ലാ കളക്ടർ ഋഷി ഗാർഗ് പറഞ്ഞു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ നല്‍കുമെന്നും അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Read Previous

ഗാർഹിക പീഡനം ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

Read Next

വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!