The Times of North

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം.

പരിശീലനം ഒന്നാംഘട്ടം 23 ന്

വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസ് കാസർകോട് ഗവ. കോളേജിൽ ആറ് ക്ലാസ്മുറികളിലായി മേയ് 23 ന് രാവിലെ 10 മണി, മുതൽ 12 മണി വരേയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലു മണി വരേയും രണ്ട് സെഷനുകളായിട്ടാകും പരിശീലനക്ലാസ്. സ്റ്റേറ്റ് തല ജില്ലാതല മാസ്റ്റർ ട്രയിനർ പരിശീലനം നൽകും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും പോസ്റ്റൽ ബാലറ്റ് അസി റിട്ടേണിംഗ് ഓഫീസർ, സൂക്ഷമ നിരീക്ഷകർ ഇവി എം വോട്ടെണ്ണൽ സൂപ്പർവൈസർ കൗണ്ടിംഗ് അസിസ്റ്റൻ്റ് എന്നിവർക്കാണ് പരിശീലനം നൽകുന്നത്. ജില്ലാതല മാസ്റ്റർട്രയിനർമാർക്കുള്ള പരിശീലനം 20 ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

എൻകോർ ആപ് പരിശീലനം നൽകി. ഒരു നിയമസഭാ മണ്ഡലത്തിലെ 10 പേർക്ക് വീതമാണ് വോട്ടെണ്ണൽ വിവരങ്ങൾ എൻകോ റിൽ രേഖപ്പെടുത്തുന്നതിന് പരിശീലനം നൽകിയത്. എൻ ഐസി ജില്ലാ ഓഫീസർ കെ ലീന പരിശീലനത്തിന് നേതൃത്വം നൽകി.
വോട്ടെണ്ണൽ ഡ്യൂട്ടി ജീവനക്കാർ നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Read Previous

റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

Read Next

“ഖുർആൻ്റെ സന്ദേശം എല്ലാവരിലുമെത്തിക്കണം” : റഷീദലി തങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73