The Times of North

Breaking News!

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്   ★  ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

മദ്യനയ അഴിമതി കേസ്; അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്രിവാള്‍

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നം​ഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്.

സുപ്രീം കോടതിയിൽ അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.

അതേസമയം അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുയാണ്. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വൻ സംഘർഷത്തിന് ഇടയാക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രിമാരായ അതിഷി മ‍ർലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

Read Previous

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

Read Next

റെയ്ഡ് വിവരം ചോർന്നു, കള്ളനോട്ട് കേസിലെ പ്രതികൾ രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73