The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ രണ്ട് മാസം വായന വെളിച്ചം

കാഞ്ഞങ്ങാട്: കുട്ടികളുടെ അവധിക്കാല വായനയെ പരിപോഷിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്കിൽ ‘വായന വെളിച്ചം’. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് കുരുന്നുകളിൽ വായനയുടെ രസം നിറയ്ക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്.
മധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കുട്ടികളെ അക്ഷരത്തോടും വായനയോടും ചേർത്തു നിർത്താനുള്ള നൂതനമായ പരിപാടികളാണ് നടപ്പിലാക്കുക.കുട്ടികളെ വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ താലൂക്കിലെ 235 ഗ്രന്ഥശാലകളിലും ഓരോ കൺവീനർമാരെ നിശ്ചയിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഓരോ ഗ്രന്ഥശാല പരിധിയിലുമുള്ള സ്കൂൾ വിദ്യാർഥികളുടെ സർവെ എടുത്തു കൊണ്ട് മുഴുവൻ പേരെയും വായനയുടെ വെളിച്ചത്തിലേക്ക് ആകർഷിക്കാനുള്ള പരിപാടികളുമുണ്ടായിരിക്കും. വായനയ്ക്കൊപ്പം ഗ്രന്ഥശാലയിലും പൊതു ഇടങ്ങളിലും വീട്ടുമുറ്റങ്ങളും വായനക്കൂട്ടങ്ങൾ ചേർന്ന് വായിച്ച കൃതികളെപ്പറ്റിയുള്ള ചർച്ചകൾ നടക്കും. വായനാനന്തരം കൃതികളെപ്പറ്റിയുള്ള വ്യത്യസ്ത ആവിഷ്കരങ്ങളായ റീൽസ് നിർമാണം, ലഘുനാടകങ്ങൾ, മൈം ഷോ, വീഡിയോ ചിത്രീകരണം, ചിത്രരചന, ഏകപാത്ര നാടകം തുടങ്ങിയവ നടക്കും. വായനയ്ക്കും ചർച്ചകൾക്കുമായി പ്രകൃതിയിടങ്ങളെ ഉപയോഗപ്പെടുത്തുകയെന്ന രീതി ഇത്തവണ കൂടുതലുണ്ടാകും.പുഴയോരങ്ങൾ, കായലോരങ്ങൾ, കാവുകൾ, വയലുകൾ, കുന്നിൻപുറങ്ങൾ, തുരുത്തുകൾ, ജലയാത്രകൾ തുടങ്ങിയവ വായന വെളിച്ചത്തിന് സുഗന്ധവും ആഹ്ലാദവും പകരും.പ്രവർത്തനങ്ങളെ വർണാഭമാക്കാൻ താലൂക്ക് ലൈബ്രറി കൗൺസിലിനൊപ്പം അക്കാദമിക് കമ്മിറ്റിയും രംഗത്തുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ പ്രശംസ നേടിയ പദ്ധതി ഇക്കുറി യുവതയുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കും. ഗ്രന്ഥശാലാ തലത്തിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി താലൂക്കിലെ നാല് മേഖലകളിലായി ഓരോ ഗ്രന്ഥശാലയിലെയും കൺവീനർമാർ പങ്കെടുക്കുന്ന പരിശീലന യോഗം ചേരും. മാർച്ച് 15ന് ഉച്ചക്ക്‌ 2 മണിക്ക് പള്ളിക്കര പഞ്ചായത്ത് സി ഡി എസ് ഹാളിലും 3 .30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ കെ മാധവൻ സ്മാരക ട്രസ്റ്റ് ഹാളിലും 16 ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിലും 3.30 ന് മാണിയാട്ട് വിജ്ഞാനദായിനി ഗ്രന്ഥാലയത്തിലും പരിശീലനം നടക്കും.
താലൂക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് പി വേണുഗോപാലൻ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ, ജില്ലാ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, ടി രാജൻ, രമ രാമകൃഷ്ണൻ, സി വി വിജയരാജൻ ,പി വി ദിനേശൻ, സുനിൽ പട്ടേന, ജി അംബുജാക്ഷൻ, പപ്പൻ കുട്ടമത്ത് ,എച്ച് കെ ദാമോദരൻ, കെ ലളിത എന്നിവർ സംസാരിച്ചു.

Read Previous

ഹരിത ലൈബ്രറിയായി പ്രഖ്യാപിച്ചു

Read Next

വിദ്വാൻ പി കേളു നായർ അനുസ്മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73