The Times of North

Breaking News!

പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം   ★  അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി....   ★  സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല   ★  കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം:ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ്   ★  അങ്കക്കളരി ക്ഷേത്രത്തിൽ ആചാര സംഗമം നടത്തി   ★  വികെപി ഹമീദലിയുടെ നിര്യാണത്തിൽ അനുശോചിച്ചു   ★  ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ   ★  കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി   ★  സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി:സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക.ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.

2019ൽ 16 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയുമാണ് മത്സരിച്ചു വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്.

Read Previous

പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ പ്രണയലേഖന രചനാ മത്സരം

Read Next

ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73