The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ.) കാസർഗോഡ് റവന്യൂജില്ലാ സമ്മേളനം ഫിബ്രവരി 3,4 തീയ്യതികളിൽ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10 മണിക്ക് ജില്ലാ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള വിവിധ കലാമത്സങ്ങൾ സർഗ്ഗോത്സവം നടക്കും. പ്രസിദ്ധ സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്യും. 2 മണിക്കു നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡണ്ട് പി. കെ. ഫൈസൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട്. കെ. രമേശൻ മുഖ്യഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് കാനത്തൂർ അധ്യക്ഷനാകും 4. ന് ജില്ലാ സിക്രട്ടറി കെ. ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.വി. വാസുദേവൻ നമ്പൂതിരി ബഡ്ജറ്റും അവതരിപ്പിക്കും, വൈകുന്നേരം 4 മണിക്ക് നിലേശ്വരം രാജാസ് ഹൈസ്കൂൾ പരിസരത്തു നിന്ന് മുത്തുക്കുട, ബാൻ്റ് മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും. 4 ന് ഞായറാഴ്ച്‌ച രാവിലെ 10 മണിക്ക് ജില്ലാ സമ്മേളനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട്. കെ. അബ്ദുൾമജീദ് നിർവ്വഹിക്കും. സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പുരസ്കാര ജേതാക്കളായ സംഘടനാ ഭാരവാഹികളെ ചടങ്ങിൽ വച്ച് ആദരിക്കും മൽസര വിജയികൾക്ക് സംസ്ഥാന സിക്രട്ടറി ജി.കെ.ഗിരിജ ഉപഹാരം നൽകും. തുടർന്ന് വിദ്യാഭ്യാസ സമ്മേളനം കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ ഉദ്ഘാടനം ചെയ്യും ഡോ. കെ. പി. ഗോപിനാഥൻ പാഠ്യപദ്ധതി പരിഷ്ണരണത്തിലെ കാണാപ്പുറങ്ങൾ എന്ന വിഷയം അവതരിപ്പിക്കും. 2 മണിക്കു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ജില്ലാ കൗൺസിൽ യോഗത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ എ.വി. ഗിരീശൻ ജി.കെ ഗിരീഷ് ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ, ജില്ലാ കമിറ്റിയംഗം കെ.സുഗതൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Read Previous

വെള്ളരിക്കുണ്ടിലെ ക്വാറ നിർത്താൻ ഉത്തരവിട്ടു

Read Next

വ്യാജപാസ്പോർട്ടും രേഖകളും നിർമ്മിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ , നിരവധി രേഖകൾ കണ്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73