The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

വയനാടിനെ നെഞ്ചോട് ചേർത്ത് കിനാനൂർ-കരിന്തളം ഹരിത കർമ്മസേന

കരിന്തളം: ഉരുൾപൊട്ടലിൽ സർവ്വനാശം വിതച്ച വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കിനാനൂർ -കരിന്തളം ഹരികർമ്മ സേന അംഗങ്ങൾ. ദുരിതത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ തങ്ങളാൽ കഴിയുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് 35 അംഗങ്ങളും ചേർന്ന് 20000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൊടുക്കുവാൻ തീരുമാനിച്ചത്. വീടുകളിൽ ചെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഇവർക്ക് തുച്ചമായ വേതനമാണ് ലഭിക്കുന്നത്. ഹരിതകർമ്മസേനയുമായി സഹകരിക്കാത്ത ചിലർ ഇപ്പോഴും ഉണ്ട്. അതെല്ലാം മറന്ന് കൊണ്ടാണ് വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് മാതൃക പ്രവർത്തനം നടത്തിയത്. സഹായധനം ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി വിദ്യ. ടി ആർ, പ്രസിഡൻ്റ് മീനാക്ഷി. പി പി എന്നിവർ ചേർന്ന് പഞ്ചായത്ത് സെക്രട്ടറി ലീനാമോൾ എൻ സി ക്ക് കൈമാറി

Read Previous

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ

Read Next

ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!