The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല; സിഎഎ സംസ്ഥാനത്തും നടപ്പിലാക്കും : കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വനിയ മഭേദഗതി (സിഎഎ) കേരളത്തിലും നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.

സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദ​ഗതി. നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല.

കേരളത്തിലും സിഎഎ നടപ്പിലാക്കും, പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്, കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ, കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് പിണറായി വിജയൻ നേരത്തെ തുടങ്ങിയിട്ടുണ്ട്, രാജ്യത്ത് തന്നെ ആദ്യം തുടങ്ങിയത് കേരളത്തിൽ, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും കെ സുരേന്ദ്രൻ.

ഇന്നലെയാണ് സിഎഎ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങിയത്. ഓൺലൈനായി അപേക്ഷ നല്‍കാമെന്നാണ് അറിയിപ്പ്. എന്നാല്‍ വിജ്ഞാപനത്തിന് പിന്നാലെ തന്നെ കേരളം അടക്കം വിവിധ സംസ്ഥാനങ്ങളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.

Read Previous

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം; ഇടപെട്ട് സുപ്രീംകോടതി; ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണനയിൽ

Read Next

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73