The Times of North

Breaking News!

എടപ്പാളില്‍ 18കാരനെ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു   ★  മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു   ★  പഴമയും പുതുമയും സംഗമം നടത്തി   ★  മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു   ★  എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്   ★  ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍   ★  മഹാത്മ ഗാന്ധി കുടുംബ സംഗമം   ★  ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്കാരം മടിക്കൈക്ക്   ★  രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു   ★  നിർധനരെ സഹായിക്കൽ സാമൂഹ്യ ബാധ്യത: എൻ എ നെല്ലിക്കുന്ന് എം.എൽ.എ

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം

അവധിക്കാല വിശ്രമത്തിനായി എത്തി ബേക്കലിന്റെ സൗന്ദര്യം നുകർന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി. കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് ജാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം അധികം താമസിച്ചു. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ ബി.ആർഡിസി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് നൽകി. ബിആർ ഡിസി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്
വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കേരളത്തിൻറെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. കുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലുദിവസവും അദ്ദേഹം കഴിച്ചത്

Read Previous

കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

Read Next

കമ്പക്കലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73