The Times of North

പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം പെരിയ ഇരട്ട കൊലപാതകത്തിൽ ഇടപെട്ടത്തിൽ പാർട്ടിക്ക് വീഴ്ച വന്നതായി പാർട്ടി ജില്ലാ സമ്മേളന ചർച്ചയൽപാർട്ടി ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ ആരോപിച്ചു. കേസിനെ വേണ്ടത്ര ജാഗ്രതയോടെ പാർട്ടി കണ്ടില്ലെന്നും ഏറെ ലാഘവത്തോടെയാണ് കണ്ടതെന്നും മധുമുതിയക്കാൽ ചർച്ചിയിൽ ആരോപിച്ചു എന്നാൽ കേസിൽ ഇടപെടാൻ പാർട്ടിക്ക് പരിമിതി ഉണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. പക്ഷേ അന്വേഷണ ഘട്ടത്തിൽ ആഭ്യന്തര വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചു അന്വേഷണ ഉദ്യോഗസ്ഥന്മാരായി കോൺഗ്രസ് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതായും മധു ആരോപിച്ചു. പാർട്ടിക്ക് അനുകൂലമാക്കേണ്ടിയിരുന്ന കേസ് മറുപക്ഷത്തേക്ക് എത്തിച്ചെന്നും അതിൽപാർട്ടി വേണ്ടത്ര ജാഗ്രത പുലർത്തിയില്ല പുലർത്തിയിരുന്നെങ്കിൽ കേസിന്റെ വിധി ഇങ്ങനെ ആവില്ലായിരുന്നുവെന്നും മധു മുതിയക്കാൽ ചർച്ചയിൽ പറഞ്ഞു. കായിക മേഖലയിൽ പാർട്ടി കടുത്ത പരാജയമാണെന്നും ഇവിടെ മാഫിയ കടന്നു കയറ്റമാണെന്നും വി പ്രകാശൻ ആരോപിച്ചു. ചെറുവത്തൂരിലെ വിവാദ മദ്യഷാപ്പ് വിഷയത്തിൽ കുടത്തിലെ ഭൂതത്തെതുറന്ന് പുറത്ത് വിട്ടതാണെന്ന് പാർട്ടി ലോക്കൽ സെക്രട്ടറി പവിത്രൻ ചർച്ചയിൽ ആരോപണം ഉന്നയിച്ചു. എന്നാൽ മദ്യഷാപ്പ് തുറന്നതും പൂട്ടിയതും അറിയില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഏതായാലും പാർട്ടി തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം ഏരിയകളിൽ പാർട്ടി ശക്തിപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ

Read Previous

അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി….

Read Next

വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73