The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

‘എക്സാലോജിക്കിനെതിരായ അന്വേഷണം നിയമപരം’; ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്

മാസപ്പടി കേസില്‍ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളികൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ലെന്നും വിധിയില്‍ വിശദീകരിക്കുന്നു.

46 പേജുള്ള വിധി പ്രസ്താവമാണ് പുറത്തുവന്നത്. ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. എക്സാലോജികിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നാണ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി വന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒറ്റവാചകത്തില്‍ പൂര്‍ത്തിയാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

Read Previous

വൈ എം സി എ വനിതാ ഫോറം നേതൃസംഗമം സംഘടിപ്പിച്ചു

Read Next

വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73