The Times of North

അന്താരാഷ്ട്ര മഹിളാദിനം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ആദരം


അന്താരാഷ്ട്ര മഹിളാ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ അനുമോദിച്ചു. പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പി.വി ദിവാകരൻ അവാർഡ് ദാനം നിർവ്വഹിച്ചു. പരിസ്ഥിതി പുന:സ്ഥാപനത്തിലും, പൊതുവികസനത്തിനും, സംരംഭകത്വ വികസനത്തിനും ബേബി ബാലകൃഷ്ണൻ നൽകുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടാണ് അവാർഡ് നൽകിയത്. പ്രശസ്ത ശില്പി മധു ബങ്കളം രൂപകൽപ്പന ചെയ്ത ശില്പമാണ് ആദരവിന്റെ ഭാഗമായി നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ പി.വി. ദിവാകരൻ ശില്പം കൈമാറി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശൈലജ ഭട്ട്, ജാസ്മിൻ കബീർ, ഫാത്തിമത്ത് ഷംന, ഫിനാൻസ് ഓഫീസർ എം.എസ് ശബരീഷ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എം അഖില, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി സത്യൻ എന്നിവർ സംസാരിച്ചു.

Read Previous

കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരണപ്പെട്ടു

Read Next

കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73