The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

സുധീഷ്പുങ്ങംചാൽ

മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ മലയോര താലൂക്ക് ആസ്ഥാനത്തിൻ്റെ കൺവെട്ടത്ത് എല്ലാനിയമങ്ങളും ലംഘിച്ച് അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നു.
വെള്ളരിക്കുണ്ട് ടൗണിലാണ് കഴിഞ്ഞമൂന്ന് മാസമായി അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതുകാരണം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ക്കും ജീവനക്കാർക്കും. അവിടെ എത്തുന്നവർക്കും ഓട്ടോ റിക്ഷാ ടാക്സി തൊഴിലാളികൾക്കും ഒരുപോലെ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
തികച്ചും അശാസ്ത്രീയമായരീതിയിൽ പാറപൊട്ടിക്കുന്നത് മൂലം വെള്ളരിക്കുണ്ട് ടൗൺപകൽ നേരത്ത് പാറപൊടിയിൽ മുങ്ങുകയാണ്.
പലർക്കും അലർജി പോലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടാകുന്നതായിപറയുന്നു.
എല്ലാനിയമങ്ങളും ലംഘിച്ചു കൊണ്ട് സിനിമാതീയേറ്റർനിർമ്മാണത്തിന്റെമറവിൽ വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ക്വാറി നടത്താൻ ഉദ്യോഗസ്ഥരുടേയും രാഷ്ടീയക്കാരുടേയും പിൻബലവും ഉണ്ടത്രെ. അതിനാൽ ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങളും ഭയക്കുന്നു.
സിനിമാതീയേറ്റർ നിർമ്മാണത്തിന് കെട്ടിടംപണിയാൻ പാറപൊട്ടിച്ചു മാറ്റാൻ മാത്രമാണ് ഇവർക്ക് മൈനിങ് ആന്റ് ജിയോളജി യും പഞ്ചായത്തും അനുമതി നൽകിയിട്ടുള്ളു..
എന്നാൽ റോഡ് നിർമ്മാണത്തിന് വരെ ഇവിടെ നിന്നും കരിങ്കൽ ലോഡ് പോകുന്നുണ്ട്
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രിക്ക് ഡിറ്റനേറ്റർവരെ ഇവർക്ക് ഇവിടെയഥേഷ്ടം ലഭിക്കുന്നുവെന്നതും ആശങ്കാജനകമാണ്..
അലക്ഷ്യമായി കൂട്ടിയിടുകയും ഈ മേഖലയിൽ പരിചയകുറവ് ഉള്ളവരും ആയതൊഴിലാളികൾ കരാർഅടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ പാറമടപ്രവർത്തിപ്പിക്കുന്നത് വലിയഒരുദുരന്തത്തിനും കാരണമായേക്കാം..
അടിയന്തിര നടപടികൾ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം…

Read Previous

തേടുന്നില്ലാരും കല്‍തൊട്ടികള്‍ക്ക് പറയാനുള്ള ചരിത്രഗാഥകള്‍

Read Next

വാസു ചോറോട് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73