കാഞ്ഞങ്ങാട്: കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ ഓഫീസ് തുറന്നു. പുതിയ കോട്ട കർണ്ണാടക ബാങ്കിന് സമിപമുള്ള കെട്ടിടത്തിലുള്ള ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി നിർവ്വഹിച്ചു.
മേഖലാ പ്രസിഡൻ്റ് ഷംസുദ്ദീൻ ഫാമിലി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി മുഖ്യാതിഥിയായി. രക്ഷാധികാരി അബ്ദുല്ല താജ് , ജില്ലാ ട്രഷറർ രഘുവീർ പൈ ,രാജൻ കളക്കര, പ്രകാശൻ പരിപ്പ് വട, രാജേഷ് പെരിയ, എൻ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷ കൂപ്പണിൻ്റെ വിതണോൽഘാടനം ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി എം ഗംഗാധരൻ സ്വാഗതവും സെക്രട്ടറി ഹമീദ് കൂളിയങ്കാൽ നന്ദിയും പറഞ്ഞു.