The Times of North

ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

ഓട്ടോയിൽ മറന്ന മൊബൈൽ ഫോണും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് പോലീസിന് കൈമാറി ഉടമസ്ഥനെ ഏൽപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവർ വള്ളിക്കുന്ന് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മണികണ്ഠൻ സത്യസന്ധതെളിയിച്ചു. ചെറുവത്തൂർ സ്വദേശിനിയായ ലക്ഷ്മിയുടെ ബാഗാണ് ഓട്ടോയിൽ മറന്നത്. ചെറുവത്തൂരിൽ ഇറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. എന്നാൽ അപ്പോഴേക്കും ഓട്ടോ നീലേശ്വരത്തേക്ക് പോയിരുന്നു . ലക്ഷ്മിയും സഹോദരിയും നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി അറിയിച്ചതിനെ തുടർന്ന് നീലേശ്വരം സബ് ഇൻസ്പെക്ടർ പ്രദീപ് തൃക്കരിപ്പൂരും, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് പള്ളിക്കൈയും ഓട്ടോ ഡ്രൈവറെ അന്വേഷിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ മണികണ്ഠൻ ബാഗുമായി സ്റ്റേഷനിലേക്ക് വരികയായിരുന്നു. അവിടെ വെച്ച് തന്നെ ഉടമസ്ഥയ്ക്ക് ബാഗ് കൈമാറുകയും ചെയ്തു.

Read Previous

വാർഷികപദ്ധതി രൂപീകരണം

Read Next

ഉദ്ഘാടനത്തിന് ഒരുങ്ങി മുക്കട ജുമാ മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73