The Times of North

Breaking News!

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്   ★  ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് 1,53,709 രൂപ അനുവദിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന് ചികില്‍സക്ക് ചെലവായ 1,53,709 രൂപ അനുവദിച്ചു.

തിരുവനന്തപുരം ലെജിസ്ലേറ്റേഴ്‌സ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികില്‍സക്ക് ചെലവായ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം 23 ന് പൊതുഭരണവകുപ്പില്‍ നിന്ന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി

മന്ത്രിമാരുടെ ചികില്‍സക്ക് ചെലവായ തുക മാറുന്നതിന് ട്രഷറി നിയന്ത്രണം തടസമില്ല. അതുകൊണ്ട് തന്നെ മന്ത്രി ബിന്ദുവിന് ട്രഷറിയില്‍ നിന്ന് പണം ഉടന്‍ ലഭിക്കും.

ഇതിന് മുമ്പ് മന്ത്രി ബിന്ദുവിന്റെ കണ്ണട വാങ്ങാൻ 30,500 രൂപ ചെലവാക്കിയത് വാർത്തയായിരുന്നു. ചെലവായ തുകക്ക് അപേക്ഷിച്ചിട്ട് ആറുമാസം കഴിഞ്ഞായിരുന്നു അന്ന് തുക നല്‍കിയത്. അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇതില്‍ നിന്ന് വ്യക്തം.

ശൈലജ ടീച്ചര്‍ മന്ത്രിയായപ്പോള്‍ കണ്ണട വാങ്ങിയത് 29000 രൂപയ്ക്കാണ്. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ 49,900 രൂപക്കാണ് കണ്ണട വാങ്ങിയത്. കണ്ണടക്ക് ചെലവായ അരലക്ഷം രൂപ ശ്രീരാമകൃഷ്ണനും ഖജനാവില്‍ നിന്ന് വാങ്ങി.

Read Previous

പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

Read Next

തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73