The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തിവിടും; നടി രഞ്ജിനിയുടെ ഹർജി തള്ളി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

രഞ്ജിനിയുടെ തടസ ഹർജി ഹൈക്കോടതി തള്ളിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും. ഉച്ചയ്ക്ക് 2.30 യ്ക്ക് സർക്കാർ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നാണ് വിവരം.

റിപ്പോർട്ട് പുറത്തുവിടും മുൻപ് തനിക്ക് റിപ്പോർട്ട് കാണണമെന്നാണ് ഹർജിയിൽ രഞ്ജിനി ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടിരുന്നു.

2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണിത്.

Read Previous

തോട്ടം -തൈക്കടപ്പുറം തീരദേശ റോഡ് മെക്കാഡമായി മാറും

Read Next

കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!