The Times of North

Breaking News!

ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു   ★  പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

നാല് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40ഡിഗ്രി സെൽഷ്യസ് വരെയും മറ്റു മൂന്ന് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യത ഉണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണിത്. കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇന്നലെ സൂര്യഘാതമേറ്റ് രണ്ട് മരണങ്ങൾ സംസ്ഥാനത്ത് സംഭവിച്ചിരുന്നു.

ചൂട് കൂടുന്നത് കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി നൽകിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയും ലഭിച്ചേക്കും.

 

Read Previous

എൻഡോസൾഫാൻ :ആർ. ഡി. ഒ ആഫീസ് പിക്കറ്റ് ചെയ്യും

Read Next

പള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73