The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ   ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.

പാലക്കാട് ജില്ലയിൽ  39ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38ഡിഗ്രി വരെയും; കൊല്ലം,  കോഴിക്കോട് ജില്ലകളിൽ  37ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ  36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോരമേഖലകളിലൊഴികെ 2025 മാർച്ച്  30, 31 തീയതികളിൽ  ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Read Previous

വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

Read Next

ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73