The Times of North

Breaking News!

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെ ഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഹരിത നിർദേശക ബോർഡിൻ്റെ വിതരണോദ്ഘാടനവും നടന്നു

നീലേശ്വരം :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയ്ൻ്റെ ഭാഗമായി എല്ലാ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. നഗരസഭയിൽ 39 അങ്കണവാടികളാണ് ഉള്ളത്. ഹരിത ഓഡിറ്റിൽ എല്ലാ അങ്കണവാടികളും A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

നീലേശ്വരം ടൗണിലെ 800 ഓളം വ്യാപാര സ്ഥാപനങ്ങളിൽ പതിക്കുന്നതിന് ” ഈ സ്ഥാപനത്തിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വില്ക്കുകയോ ഉപയോഗിക്കുകയോ ഇല്ല” എന്ന ബോർഡ് തയ്യാറാക്കിയിട്ടുണ്ട്.

നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിത അങ്കണവാടി പ്രഖ്യാപനവും വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഹരിത നിർദേശക ബോർഡിൻ്റെ വിതരണോദ്ഘാടനവും നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്‌ പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആശംസയർപ്പിച്ച് കൊണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി ഗൗരി, ഷംസുദീൻ അരിഞ്ചിറ, പി ഭാർഗവി, കൗൺസിലർ ഷജീർ എന്നിവർ സംസാരിച്ചു. കൗൺസിലർ മാരായ ലത, ജയശ്രീ, ഷീബ, വത്സല , താലൂക്കാശുപത്രി സൂപ്രണ്ട് ഡോ മനോജ്, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹി പ്രകാശൻ (പരിപ്പുവട), വ്യാപാരി വ്യവസായി പ്രതിനിധി അഷറഫ് കല്ലായി, മുനിസിപ്പൽ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു . ഐ സി ഡി എസ് സൂപ്പർവൈസർ ഇ സജ്ന സ്വാഗതവും ക്ലീൻസിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു.

Read Previous

അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം: കലവറ നിറച്ചു

Read Next

പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73