The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

 

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി(72) അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

1992ലെ ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ല്‍ തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആയത്.

മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ല പ്രസിഡന്റായും മലപ്പുറം ജില്ല പഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. നേരത്തെ, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിൻമാറുകയായിരുന്നു.

Read Previous

വയനാടിന് കൈത്താങ്ങുമായി ആർ.ആർ സോമനാഥൻ ചാരിറ്റബിൾ സൊസൈറ്റി

Read Next

തൈക്കടപ്പുറം വീവേർസ് കോളനിയിലെ ബിഡിതൊഴിലാളി കെ. തമ്പാൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!