The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണം പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ

സംഘപരിവാറിന്റെ ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ ഭരണത്തെ അട്ടിമറിക്കാൻ ആണ് ശ്രമമെന്നും ജനകീയനും ധീരനുമായ പിണറായി വിജയനെ എല്ലാവരും പിന്തുണക്കണമെന്നുംഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ്‌ സുലൈമാൻ പറഞ്ഞു. എൽ ഡി എഫ് അജാനൂർ വെസ്റ്റ്‌ ലോക്കൽ തിരഞ്ഞെടുപ്പ് റാലി നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനം ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.ഡൽഹിയിൽ സമരം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ച ആവശ്യം ന്യായമായിരുന്നു. പദ്ധതികൾ അട്ടിമറിക്കാൻ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം പിടിച്ചു വെച്ച കേന്ദ്ര നടപടി അങ്ങേയറ്റം അപലപനീയമാണ്. ലൈഫ് പദ്ധതിയും ക്ഷേമ പദ്ധതികളും കിഫ്ബി പദ്ധതികളും മുടക്കാൻ യു.ഡി.എഫും ബി.ജെ. പിയും ഒത്തുകളിക്കുകയാണ്. കേരളത്തിന്റെ സമസ്ത പുരോഗതിക്കായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത് യു.ഡി.എഫിനും സംഘ പരിവാറിനും സഹിക്കുന്നില്ല. ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ അടിച്ചു മാറ്റാനും
ഇവർ സഖ്യത്തിലാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ കോൺഗ്രസ്- ബി ജെ. പി ഒത്തുകളിക്കുകയാണ്.കൊടി പിടിക്കാൻ സ്വാതന്ത്ര്യമില്ലാത്ത രാഹുൽ ഗാന്ധിയുടെ പാർട്ടിയുടെ കൂടെ നിൽക്കുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തം ആണ്. ആദർശ രാഷ്ട്രീയം സംരക്ഷിക്കാൻ ലീഗുകാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ അസിനാർ അധ്യക്ഷത വഹിച്ചു. മുൻ. എം. പി പി. കരുണാകരൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. വി കൃഷ്ണൻ, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം. എ ലത്തീഫ്, ആർ ജെ ഡി ജില്ലാ പ്രസിഡന്റ് വി വി കൃഷ്ണൻ, എൻ. സി. പി. എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ജെ. ഡി. എസ് ജില്ലാ പ്രസിഡന്റ് പി പി രാജു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാർ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അൻവർ സാദത്ത്, മൊയ്തീൻ കുഞ്ഞി കളനാട് തുടങ്ങിയവർ പ്രസംഗിച്ചു. എം. വി രാഘവൻ സ്വാഗതം പറഞ്ഞു.

Read Previous

ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് മൊഞ്ചത്തിമാർ മൈലാഞ്ചിയിട്ടു

Read Next

റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73