The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബന്ധവിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.

പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജന്‍-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശന്‍ ചോദിച്ചു. കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജന്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

Read Previous

വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

Read Next

സിപിഐ ലോക്കൽ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മൽ ചേർന്നു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!