The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

എൻസിപിയുമായി നല്ല ബന്ധമെന്ന് ഇ പി ജയരാജൻ

മുന്നണിയിലെ പ്രധാന ഘടകകക്ഷി എന്ന നിലയിൽ എൻ.സി.പിയുമായി കേരളത്തിൽ എല്ലായിടത്തും നല്ല ബന്ധമാണുള്ളതെന്നും തിരഞ്ഞെടുപ്പ് രംഗത്ത് എൻ. സി. പി സജീവമാണെന്നും എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ. പി ജയരാജൻ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ എൻ. സി. പി (എസ്) കാസർകോട് ജില്ലാ ഭാരവാഹികളുമായി ചർച്ച നടത്തവെയാണ് ഇ. പി ജയരാജൻ ഇങ്ങനെ പറഞ്ഞത്. മുന്നണി സംവിധാനത്തിൽ ആയാലും ഭരണതലത്തിൽ ആയാലും എൽസിപിയുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും പാലിക്കും. മുന്നണിയിലെ ഘടകകക്ഷികളുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പാണിത്. മുഴുവൻ പാർട്ടികളും ആത്മാർത്ഥമായി രംഗത്തിറങ്ങുകയാണ്.കേരളത്തിലെ 20 എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കും വേണ്ടി ഘടക കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്. അദ്ദേഹം പറഞ്ഞു. എൽ. ഡി. എഫ് കൺവീനറുമായി നടത്തിയ ചർച്ചയിൽ എൻ. സി. പി കാസർകോട് ജില്ലാ കമ്മിറ്റി ഉന്നയിച്ച വിഷയങ്ങൾ ഇ. പി ജയരാജൻ അംഗീകരിച്ചു. എൻ. സി. പിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ആവശ്യമായ നടപടി കൈക്കൊള്ളാൻ ഒപ്പമുണ്ടായിരുന്ന എൽ. ഡി. എഫ് കൺവീനർ കെ. പി സതീഷ് ചന്ദ്രന് അദ്ദേഹം നിർദേശവും നൽകി.

സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി. വി രമേശനും സംബന്ധിച്ചു. ചർച്ചയിൽ എൻ. സി. പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ്, രാജു, ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, ഒ. കെ ബാലകൃഷ്ണൻ, സിദ്ധിഖ്‌ കൈക്കമ്പ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ നിലാങ്കര എന്നിവർ പങ്കെടുത്തു. എൽ. ഡി. എഫ് നേതാക്കൾ പാർട്ടിക്ക് മുന്നണിയിൽ അർഹമായ പരിഗണന നൽകുന്നതായും കാസർകോട് ലോകസഭ മണ്ഡലത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി എം. വി ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിനായി പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും എൻ. സി. പി( എസ്) ജില്ലാ പ്രസിഡന്റ് കരീം ചന്തേര പറഞ്ഞു.

Read Previous

‘കേരളത്തില്‍ ഇത്തവണ താമര വിരിയും’; അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ

Read Next

പോലീസിൽ പരാതി നൽകിയ യുവാവിനെ ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73