The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു;പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം; ആനയെ തളച്ചു

തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനയെ തളച്ച് ലോറിയിൽ കയറ്റി.

ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Previous

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു;നിരവധിപേർക്ക് പരിക്ക്

Read Next

അനുപമ ബാലകൃഷ്ണന് ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73