
കാസർകോട്:പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി അഭ്യാസ നടത്തിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ചെയ്തു.മേൽപ്പറമ്പ് കുന്നിൽ ഹൗസിൽ അബ്ദുൽ നസീറിന്റെ മകൻ മുഹമ്മദ് നിഹാൽ 20 കൂവത്തൊട്ടി ഗ്രീൻ സ്റ്റാർ ക്ലബ്ബിന് പിറകിൽ താമസിക്കുന്ന അസ്ലമിന്റെ മകൻ മുഹമ്മദ് അസ്കർ (22) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഇവർ ഓടിച്ച കെ എൽ 14 ഇസഡ് നമ്പർ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ മേൽപ്പറമ്പ് എസ് ഐ കെ.വേലായുധനും സംഘവും ഇവർ സഞ്ചരിച്ച കാർ കൈകാട്ടിയപ്പോൾ നിർത്താതെ ഓടിച്ചു പോയി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിനകത്ത് അഭ്യാസപ്രകടനം നടത്തുകയായിരുന്നു