The Times of North

ജില്ല റൈഫിൾ അസോസിയേഷൻ സ്പോർട്സ് ഹോസ്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ടു

അമ്പലത്തറ:അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ജില്ല റൈഫിൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗ ഉദ്ഘാടനവും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ സൗകര്യോത്തോട് കൂടിയുള്ള പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടലും അസോസിയേഷൻ ജില്ല അധ്യക്ഷനും .ജില്ല കളക്ടറുമായ കെ .ഇമ്പശേഖർ നിർവ്വഹിച്ചു. ജില്ല പോലീസ് ചീഫും അസോസിയേഷൻ ജില്ലാ വൈസ് പ്രിസിഡൻ്റുമായ ഡി. ശില്പ , ജില്ല ജോയിന്റ് സെക്രട്ടറി .പി.വി. രാജേന്ദ്രകുമാർ സംസാരിച്ചു. ജില്ല ട്രഷറർ എ.കെ.ഫൈസൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ആഡ്വ: കെ.എ.നാസർ, സ്വാഗതവും അസോസിയേഷൻ കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ എം. ശ്രീകണ്‌ഠൻ നായർ നന്ദിയും പറഞ്ഞു.

Read Previous

മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണം: സി.ഒ.എ

Read Next

പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73