The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

ഭക്തമനസ്സുകൾ ഒഴുകിയെത്തി… കുംഭമാസത്തിൽ അടുക്കളക്കുന്നിലമ്മയ്ക്ക് പൊങ്കാല നിവേദ്യം..

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് :പതിവ് തെറ്റിച്ചില്ല. കുംഭ മാസത്തിൽ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലനിവേദ്യം നടന്നു. ഭക്തമനസുകൾ ഒഴുകിയെത്തിയക്ഷേത്ര നടയിൽ തന്ത്രി കക്കാട്ടില്ലത്ത്‌ നാരായണ പട്ടേരി ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ അടുപ്പ് കൂട്ടി അടുക്കള കുന്നിലമ്മയ്ക് പൊങ്കാല നിവേദ്യ സമർപ്പണം നടത്തി. ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി പൊങ്കാല മാഹാത്മ്യം വിവരിച്ചു. ഞായറാഴ്ച രാവിലെ ഒൻപതരയോടെ ആരംഭിച്ച പൊങ്കാല നിവേദ്യ ചടങ്ങുകൾ ഉച്ച പൂജയോടെ സമാപിച്ചു. വ്രതശുദ്ധിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ അമ്മമാർ ഉൾപ്പടെ നൂറ് കണക്കിന് പേരാണ് പൊങ്കാല അർപ്പിച്ചത്..

17 ന് രാവിലെ 108 നാളികേരം കൊണ്ട് മഹാഗണപതി ഹോമം നടക്കും. തുടർന്ന് ഉഷപൂജ, നവകം, ബിംബശുദ്ധി, നവകാഭിഷേകം, ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജയും നടക്കും. തുടർന്ന് കരോക്കെ ഭക്തിഗാന സുധയും അരങ്ങേറും. ഇരട്ട തായമ്പക, നിറമാല, രാത്രി 8.30ന് ശ്രീഭൂത ബലി, ഉത്സവം,തിടമ്പ് നൃത്തം എന്നീ ചടങ്ങുകൾ നടക്കും. രാത്രി 9 മണിക്ക് കണ്ണൂർ ശ്രീരഞ്ജിനി ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും.

Read Previous

നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

Read Next

അങ്കകളരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളിയാട്ടം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73