The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ഇ.ചന്ദ്രശേഖരൻ എംഎൽഎക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ.വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്‌തത്. സെപ്‌തംബർ12-നാണ് ഇ.ചന്ദ്രശേഖരൻ എം എൽ എയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ച പവിത്രൻ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്നു മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിൻ്റെ യശസിന് കളങ്കമുണ്ടാക്കുന്നതാണെന്നും കളക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Read Previous

ശ്രീജിത്ത് പലേരിക്ക് വീണ്ടും അവാർഡ്, മംഗല്യം തന്തുനാനേക്ക് മികച്ച ജനപ്രിയ സംവിധായക പുരസ്കാരം

Read Next

കോൺവെൻറ് -ചിറപ്പുറം പാലം റോഡിൽ ഓവ് ചാൽ പൂർത്തീകരിച്ചുസ്ലാബ് ഇടണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73